കോപ്പ അമേരിക്ക അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ ബ്രസീലിനെതിരെ അർജന്റീനക്ക് തകർപ്പൻ വിജയം. എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് അർജന്റീനയുടെ യുവസംഘം ബ്രസീലിനെ തകർത്തുവിട്ടത്. മാഞ്ചസ്റ്റർ സിറ്റി യുവതാരം ക്ലോഡിയോ എച്ചെവെരി ഇരട്ടഗോൾ നേടിക്കൊണ്ട് മിന്നും പ്രകടനമാണ് നടത്തിയത്. മത്സരം തുടങ്ങി ആറാം മിനിറ്റിൽ തന്നെ ഇയാൻ സുബിയാബ്രെയിലൂടെ അർജന്റീന മുന്നിലെത്തി. രണ്ട് മിനിറ്റുകൾക്ക് ശേഷം ക്ലോഡിയോയിലൂടെ അർജന്റീന […]