വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്ന ആദ്യ ദിനം ഇസ്രയേല്‍ 90 പലസ്തീന് തടവുകാരെ മോചിപ്പിച്ചു. 3 ഇസ്രയേല്‍ ബന്ദികളെ ഹമാസ് മോചിപ്പിച്ചതിന് പിന്നാലെയാണ് ഇസ്രയേലിന്റെ നീക്കം. സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടെയാണ് മോചിപ്പിച്ചത്. തിങ്കളാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ 1 മണിയോടെ, 90 പലസ്തീന് തടവുകാരെയും വഹിച്ചുകൊണ്ട് റെഡ് ക്രോസ് ബസുകള്‍ അധിനിവേശ വെസ്റ്റ് ബാങ്കിലെ റാമല്ലയില്‍ […]