സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മഴ ശക്തി പ്രാപിക്കുയാണ്. പലയിടങ്ങളിലും മഴക്കെടുതികള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. ഇടുക്കിയില്‍ ശക്തമായ മഴയില്‍ മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നു. ചിന്നക്കലാല്‍ സുബ്രഹ്മണ്യം കോളനിയില്‍ രണ്ട് വീടുകളും മുരിക്കാശ്ശേരിയില്‍ ഒരു വീടുമാണ് തകര്‍ന്നത്. മുരിക്കാശ്ശേരിയില്‍ വീടിന്റെ ഭിത്തി തകര്‍ന്ന് മൂന്ന് പേര്‍ക്ക് പരിക്ക് പറ്റി. നിലവില്‍ ഇവര്‍ ഇടുക്കി മെഡിക്കല്‍ […]