നെടുമ്പാശ്ശേരി വിമാനത്താവളം വഴി 5 കോടിയോളം വില മതിക്കുന്ന കൊക്കെയ്ൻ കടത്താൻ ശ്രമിച്ചതിന് നാർക്കോട്ടിക് കണ്ട്രോൾ ബ്യുറോ അറസ്റ്റ് ചെയ്ത വെനിസുലൻ പൗരനെ കോടതി വെറുതെ വിട്ടു.!! പ്രതിയ്ക്ക് വേണ്ടി അഭിഭാഷകരായ മുഹമ്മദ് സബാഹ്, ലിബിൻ സ്റ്റാൻലി എന്നിവരാണ് ഹാജരായത്.
01.09.2018 തിയതി നെടുമ്പാശ്ശേരി വിമാനത്താവളം വഴി അന്താരാഷ്ട്ര മാർക്കറ്റിൽ അഞ്ച് കോടിയോളം വിലമതിക്കുന്ന മാരക മയക്കുമരുന്നായ കൊക്കെയ്ൻ വെനിസുലയിൽ നിന്ന് ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ചതിന് നർക്കോട്ടിക്ക് കൺട്രോൾ ബ്യുറോ അറസ്റ്റ് ചെയ്ത വെനിസുലൻ പൗരൻ വിക്ടർ ഡേവിഡ് റോമെറോ ഇൻഫാന്റെയാണ് (Victor David Romero Infante) കുറ്റക്കാരൻ അല്ല എന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടത്. എൻ.സി.ബിയ്ക്ക് ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ല എന്ന് നിരീക്ഷിച്ചു കൊണ്ട് എറണാകുളം സെവൻത്ത് അഡിഷണൽ സെഷൻസ് (ഫാസ്റ്റ് ട്രാക്ക് -1 കോടതി ) ജഡ്ജ് സുലേഖ ആണ് പ്രതിയെ വെറുതെ വിട്ടത്. പ്രതിയിൽ നിന്ന് പിടിച്ചെടുത്ത വസ്തു കൊക്കെയ്ൻ ആണെന്ന് സംശയാതീതമായി തെളിയിക്കുന്നതിന് വേണ്ടി സാംപിളുകൾ ശേഖരിച്ച് ലബോറട്ടറിയിലേക്ക് അയക്കുന്ന നടപടിക്രമത്തിൽ ഗുരുതരമായ വീഴ്ച്ച ഉണ്ടായി എന്നുള്ള പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി പ്രതിയെ വെറുതെ വിട്ടത്. NDPS ആക്ടിന്റെ നടപടിക്രമങ്ങൾ അനുസരിച്ചുള്ള അന്വേഷണം നടത്തുന്നതിൽ NCB യ്ക്ക് വീഴ്ച്ചപറ്റിയെന്നും കോടതി കണ്ടെത്തി. പ്രതിയ്ക്ക് വേണ്ടി അഭിഭാഷകരായ മുഹമ്മദ് സബാഹ്, ലിബിൻ സ്റ്റാൻലി എന്നിവരാണ് ഹാജരായത് .