മിഷേൽ ഷാജിയുടെ മരണം ; ആത്മഹത്യയല്ലെന്ന് പിതാവ് ഇന്നും ഉറപ്പിച്ചു പറയുന്നു
പൂമ്പാറ്റയെ പോലെ പാറി നടന്നൊരു പെൺകുട്ടി ,നിറയെ സ്വപ്നങ്ങളും പ്രതീക്ഷകളുമായി ചുണ്ടില്‍ മായാത്ത ചെറു പുഞ്ചിരിയുമായി നടന്നിരുന്ന ഒരുവൾ .ഏതൊരു അച്ഛനെയും അമ്മയെയും പോലെ അവളുടെ മാതാപിതാക്കളും അവൾക്കായി ഉള്ള നല്ല നാളെകളെ പ്രതീക്ക്ഷയോടെ കാത്തിരുന്ന്, എന്നാൽ പെട്ടെന്നൊരു ദിവസം അവൾ അപ്രത്യക്ഷയായായി.പിറ്റേന്നവളെ കിട്ടുന്നത് തണുത്ത മരവിച്ചു ജീവനില്ലാത്ത ശശീരം മാത്രമായാണ് .
സിഎ വിദ്യാർഥിനി മിഷേൽ ഷാജിയുടെ ദുരൂഹ മരണത്തെ കുറിച്ചാണ് നമ്മളിന്ന് പറയുന്നത്. മകളുടെ മരണത്തിന് കാരണക്കാരായവരെ കണ്ടെത്താൻ, നീതിയ്ക്ക് വേണ്ടി ഒരു അച്ഛനും അമ്മയും പോരാട്ടം തുടങ്ങിയിട്ട് ഏഴ് വർഷം പിന്നിടുന്നു.ലോക്കല്‍ പോലീസ് ആത്മഹത്യയെന്ന് വിധിയെഴുതിയ കേസ് പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും അവസ്ഥ പഴയത് തന്നെയായിരുന്നു. പോലീസിന്റെ നിഗമനങ്ങള്‍ അവരും ശരിവച്ചു. കൊലപാതകമെന്ന നിഗമനത്തിലേക്കെത്താൻ നിരവധി കാരണങ്ങള്‍ ഉണ്ടായിട്ടും മകള്‍ മരിച്ച നിമിഷം മുതല്‍ അത് ആത്മഹത്യയാക്കി മാറ്റാനായിരുന്നു എല്ലാവർക്കും തിരക്കെന്ന് മിഷേലിന്റെ പിതാവ് പറയുന്നു.
ഇപ്പോഴിതാ മിഷേലിന്റെ 26-ാം ജന്മദിനത്തില് മാതാപിതാക്കള്‍ മകളുടെ കല്ലറയ്ക്ക് മുമ്ബില്‍ പ്രതിഷേധമിരിക്കുകയാണ്.വർഷങ്ങൾ എത്ര കഴിഞ്ഞാലും മകൾ നഷ്ടപ്പെട്ടവർക്ക് അതൊരു തീരാവേദന തന്നെയാണ്. അതിന്റെ കാരണവും കരണക്കാരെയും കണ്ടെത്താൻ കഴിഞ്ഞെങ്കിൽ അവൾക്ക് നീതി നേടിക്കൊടുത്തു എന്ന സവാസിക്കാൻ എങ്കിലും അവർക്കായേനെ.
2017 മാർച്ച് 5ന് ആയിരുന്നു മിഷേലിനെ എല്ലാവരും അവസാനമായി ജീവനോടെ കണ്ടത്. കച്ചേരിപ്പടിയിലെ ഹോസ്റ്റലിൽ നിന്നു കലൂർ സെന്റ് ആന്റണീസ് പള്ളിയിലെത്തി പ്രാർത്ഥിച്ച് മടങ്ങുന്നത് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. കൊച്ചി ഗോശ്രീ പാലത്തിലേക്ക് മിഷേല്‍ നടന്നു പോവുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. അതിന് ശേഷം മിഷേല്‍ എവിടെയാണ് പോയതെന്ന് ആർക്കും അറിയില്ല. പിറ്റേന്ന് എല്ലാവരും കാണുന്നത് കൊച്ചി കായലില്‍ ചേതനയറ്റ നിലയിലുള്ള മിഷേലിനെയാണ്. മിഷേലിനെ പാലത്തിനടുത്തേക്ക് നടന്നുപോവുന്നത് കണ്ടെന്ന സാക്ഷി മൊഴിയും വന്നതോടെ, പാലത്തിന് മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തതാണെന്ന് കണ്ടെത്തലിലേക്ക് ലോക്കല്‍ പോലീസ് എത്തുകയായിരുന്നു.
എന്നാൽ അതൊരു ആത്മഹത്യയല്ല എന്ന മിഷായേലിന്റെ പിതാവ് ഇന്നും ഉറപ്പിച്ചു പറയുന്നു.മൃതദേഹത്തില്‍ നിന്നും തന്നെ തുടങ്ങിയ സംശയങ്ങളും മറ്റും മകളെ നന്നായി അറിയാവുന്ന കുടുംബം ആത്മഹത്യയെന്ന പോലീസിന്റെ കണ്ടെത്തലിനെ പാടേ തള്ളി. ശരീരത്തില്‍ ആരോ ബലമായി പിടിച്ചതിന്റെ പാടുകള്‍ മിഷേലിന്റെ മൃതദേഹത്തില്‍ വ്യക്തമായി കാണാമായിരുന്നു. മുഖത്ത് ആഴത്തില്‍ നഖമിറങ്ങിയതിന്റെ പാടും ചുണ്ടുകള്‍ മുറിഞ്ഞതിന്റെ പാടുകളുമെല്ലാം കൊലപാതകത്തിലേക്ക് തന്നെ നീളുന്ന സംശയങ്ങള്‍ ബലപ്പെടുത്തുന്നതായിരുന്നു. ഒരു ചെവിയിലെ കമ്മല്‍ വലിച്ച് പറിച്ച നിലയിലായിരുന്നു. വലത കയ്യില്‍ ആരോ പിടിച്ച് വലിച്ചതു പോലെയുള്ള വിരല്പാടുകളും ഉണ്ടായിരുന്നു. ഇതെല്ലാം ഇത്രയേറെ വ്യക്തമായി ഒരു സാധാരണക്കാരന് പോലും കാണാമായിരുന്നിട്ടും പോസ്റ്റുമോർട്ടത്തിലോ ഇൻക്വസ്റ്റ് റിപ്പോർട്ടിലോ ഇതൊന്നും ഉണ്ടായിരുന്നില്ല. ഇത് തന്നെ മരണത്തിലെ ദുരൂഹതയുടെ ഏറ്റവും വലിയ തെളിവായി കുടുംബം പലതവണ ചൂണ്ടിക്കാട്ടിയിട്ടും പ്രയോജനമുണ്ടായില്ല.
ലോക്കൽ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.ഫോൺ റെക്കോഡുകൾ പരിശോധിച്ചതിൽനിന്ന്, പ്രേരണക്കുറ്റത്തിന് മിഷേലിന്റെ സുഹൃത്തായിരുന്ന പിറവം സ്വദേശി ക്രോണിൻ അലക്സാണ്ടർ ബേബിക്കെതിരേ കേസെടുത്തിരുന്നു. അന്വേഷണം തൃപ്തികരമല്ലെന്നും മകളുടെ ദുരൂഹ മരണത്തിൽ സി.ബി.ഐ. അന്വേഷണം വേണമെന്നുമായിരുന്നു പിതാവിന്റെ ആവശ്യം. . പിന്നീടു ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തെങ്കിലും 8 വർഷമായിട്ടും അന്വേഷണം പൂർത്തിയായിട്ടില്ല. സിബിഐ അന്വേഷണം വേണമെന്ന തങ്ങളുടെ ആവശ്യവും നിരാകരിക്കുകയാണെന്നു പിതാവ് ഷാജി വർഗീസ് പറഞ്ഞു.
ദുർബലമായ ഒരു സാക്ഷിമൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് മിഷേലിന്റേത് ആത്മഹത്യയാണ് എന്ന തീരുമാനത്തിലേക്ക് പോലീസും ക്രൈംബ്രാഞ്ചും എത്തിയത്. മകളുടെ മരണത്തെ കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് മിഷേലിന്റെ ആവർത്തിച്ച് ആവശ്യപ്പെട്ട് മരണം നടന്ന് രണ്ടാം വർഷം കുടുംബം തെരുവിലിറങ്ങി. എന്നാല്‍, സിബിഐ അനേ്വഷണം വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടു.