ഹൈദരാബാദില്‍ വീണ്ടും ദുരഭിമാന കൊല; കൊലപാതകം വിവാഹം കഴിഞ്ഞ് മൂന്ന് മാസം പിന്നിടുമ്പോള്‍
ഹൈദരാബാദിലെ സരോര്നഗറില് ഭാര്യയുടെ മുന്നിലിട്ട് ബൈക്കില്‍ വന്ന അജ്ഞാതന്‍ യുവാവിനെ വെട്ടിക്കൊന്നു. ബിലാപ്പുറം നാഗരാജു (25) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ച്ച രാത്രി ഒന്‍പത് മണിയോടെ സരോര്നഗര് തഹസില്‍ദാര്‍ ഓഫീസിനു മുന്നിലായിരുന്നു സംഭവം. ദുരഭിമാന കൊലയാണെന്നാണ് പൊലീസും കൊല്ലപ്പെട്ട ആളുടെ ബന്ധുക്കളും പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഏതാനും പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യയുടെ ബന്ധുക്കളാണ് കസ്റ്റഡിയിലുള്ളവരെല്ലാം.
3 മാസം മുമ്പായിരുന്നു നാഗരാജുവിന്റെയും സുല്‍ത്താനയുടേയും വിവാഹം. സുല്‍ത്താനയുടെ കുടുംബം കല്യാണത്തിന് എതിരായിരുന്നു. ഈ എതിര്‍പ്പാണ് നാഗരാജുവിന്റെ കൊലപാതകത്തില്‍ കലാശിച്ചത്.
സംഭവത്തിനു പിന്നാലെ പ്രതിഷേധവുമായി നാഗരാജുവിന്റെ കുടുംബം രംഗത്തെത്തി. വ്യത്യസ്ത മതത്തില്‍ പെട്ടവരായതിനാലുള്ള പകയാണ് കൊലപാതകത്തിന് പിന്നിലെന്ന് കുടുംബം ആരോപിച്ചു.
കൊലപാതകത്തില്‍ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. ബിജെപി ദേശിയ വക്താവ് ഷേഹ്സാദ് പൂണവാലാ സംഭവത്തെ അപലപിച്ച് ട്വീറ്റ് ചെയ്തു.
Content Highlight: Another ‘Honour Killing’ in Hyderabad. Newly wed man stabbed to death.