എച്ച് ഡി ദേവഗൗഡയുടെ ചെറുമകനെതിരെ ലൈംഗീകാതിക്രമ കേസ്
ഹാസനിലെ ജെഡിഎസ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംപിയുമായ പ്രജ്വല്‍ രേവണ്ണക്കെതിരെ ലൈംഗികാതിക്രമത്തിന് കേസ്. 2019മുതല്‍ 2022വരെ പല തവണ പ്രജ്വല്‍ പീഡിപ്പിച്ചെന്ന് യുവതി നല്കിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.
ഹൊലനരാസിപൂര്‍ പൊലീസ് സ്റ്റേഷനിലാണ് പ്രജ്വലിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ജെഡിഎസ് അദ്ധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയുടെ ചെറുമകനാണ് പ്രജ്വല്‍.
പ്രജ്വലിന്റേതെന്ന പേരില്‍ സമൂഹമാധ്യമത്തില്‍ അശ്ലീല വീഡിയോകള്‍ പ്രചരിച്ചതിനു പിന്നാലെയാണ് പരാതിയുമായി യുവതി രംഗത്തെത്തിയത്. കൂടുതല്‍ സ്ത്രീകള്‍ പരാതിയുമായി രംഗത്തെത്തുമെന്നാണ് സൂചന. അതേസമയം വീഡിയോകള്‍ പുറത്തുവന്നതിനു പിന്നാലെ പ്രജ്വല്‍ ജര്‍മ്മനിയിലേക്ക് കടന്നുകളഞ്ഞതായാണ് ലഭിക്കുന്ന വിവരം.