മുക്കം ഉപജില്ലാ സ്കൂള് കലോത്സവം വിദ്യാര്ഥികളുടെ കൂട്ട അടിയില് കലാശിച്ചു
Posted On November 8, 2024
0
148 Views
മുക്കം ഉപജില്ലാ സ്കൂള് കലോത്സവം വിദ്യാർഥികളുടെ കൂട്ട അടിയില് കലാശിച്ചു. വിധി നിർണയത്തില് അപാകത ഉണ്ടായതായാണ് ആക്ഷേപം.
ഹയർ സെക്കണ്ടറി വിഭാഗം ഓവർ ഓള് ചാമ്ബ്യൻഷിപ്പ് പങ്കുവെച്ചതാണ് തർക്കത്തിന് കാരണമായത്. നീലേശ്വരം എച്ച്എസ്എസും കൊടിയത്തൂർ പിടിഎം എച്ച്എസ്എസുമാണ് കിരീടം പങ്കുവെച്ചത്. എന്നാല് ഇക്കാര്യത്തില് തർക്കമുണ്ടാകുകയും വിദ്യാർഥികള് തമ്മില് ഏറ്റുമുട്ടുകയുമായിരുന്നു.













