മലയാള സിനിമയ്ക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് നടി മഞ്ജു വാര്യർ

കോഴിക്കോട്: ജനങ്ങളുടെ സ്നേഹവും പിന്തുണയും ഉള്ളിടത്തോളം കാലം മലയാള സിനിമയ്ക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് നടി മഞ്ജു വാര്യർ. കോഴിക്കോട് താമരശ്ശേരിയിലാണ് അവർ ഇക്കാര്യം പറഞ്ഞത്. നടൻ ടൊവിനോയും നേടിക്കൊപ്പമുണ്ടായിരുന്നു. താനും ടൊവിനോയും ഇന്നിവിടെ നിൽക്കാൻ കാരണമായത് മലയാള സിനിമയാണെന്ന് നടി പറഞ്ഞു.
‘മലയാള സിനിമയെ സംബന്ധിച്ച് സങ്കടകരമായ ഘട്ടത്തിലാണ് തങ്ങൾ ഇവിടെ വന്നത്. ആ കാർമേഘങ്ങളൊക്കെ ഒഴിയട്ടെ. എല്ലാം കലങ്ങി തെളിയട്ടെയെന്നും മഞ്ജു പറഞ്ഞു. അതേസമയം എമ്പുരാന്റെ ഷൂട്ടിങ് തകൃതിയായി നടക്കുന്നുണ്ട്. ഈ വരുന്ന പതിനാറാം തീയതി മുതൽ താനും ആ ചിത്രത്തിന്റെ ഭാഗമാകുമെന്നും മഞ്ജു വാര്യർ പറഞ്ഞു.