പ്രശസ്ത ഗായിക പി. സുശീലയെ ആശുപത്രിയില് പ്രവേശിപ്പിച്ചു
Posted On August 18, 2024
0
461 Views
ഗായിക പി. സുശീലയെ ആശുപത്രിയില് പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില് ആണ് സുശീലയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
കഠിനമായ വയറുവേദനയെത്തുടർന്നാണ് ഗായികയെ ആശുപത്രിയില് പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള് അറിയിച്ചു.
88 വയസാണ് സുശീലയ്ക്ക്. മികച്ച ചലച്ചിത്ര പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം അഞ്ച് തവണ നേടിയിട്ടുണ്ട്.












