ഗോള്‍ഡന്‍ ഗ്ലോബ്; രണ്ടു നോമിനേഷനുകള്‍ നേടി പായല്‍ കപാഡിയയുടെ ‘ഓള് വി ഇമാജിന്‍ ആസ് ലൈറ്റ്’
ഗോള്‍ഡന്‍ ഗ്ലോബില്‍ രണ്ടു നോമിനേഷനുകള്‍ നേടി പായല്‍ കപാഡിയയുടെ ‘ഓള് വി ഇമാജിന്‍ ആസ് ലൈറ്റ്’ എന്ന ചിത്രം. ഗോള്‍ഡന്‍ ഗ്ലോബ് 2025-ലെ മികച്ച സംവിധാനം, മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചലചിത്ര വിഭാഗങ്ങള്‍ ഉള്‍പ്പെടെ രണ്ട് നോമിനേഷനുകളാണ് ചിത്രം നേടിയത്.
മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രത്തിനുള്ള വിഭാഗത്തില്‍ ഫ്രഞ്ച് ചിത്രമായ എമിലിയ പെരസുമായി, ദി ഗേള്‍ വിത്ത് ദ നീഡില്‍, ഐ ആം സ്റ്റില്‍ ഹിയര്‍, ദി സീഡ് ഓഫ് ദി സീഡ് എന്നിവയുമായി ഈ ചിത്രം മത്സരിക്കും. മികച്ച സംവിധായികയായി പായല്‍ കപാഡിയക്കൊപ്പം എമിലിയ പെരസിന് ജാക്വസ് ഓഡിയാര്‍ഡ്, അനോറയ്ക്ക് ഷോണ്‍ ബേക്കര്‍, കോണ്‍ക്ലേവിന് എഡ്വേര്‍ഡ് ബെര്‍ഗര്‍, ദി ബ്രൂട്ടലിസ്റ്റിന് ബ്രാഡി കോര്‍ബറ്റ്, ദ സബ്സ്റ്റാന്‍സിന് കോറലി ഫാര്‍ഗെറ്റ് എന്നിവരും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു.
ഇന്ത്യയില്‍ നിന്ന് സംവിധാനത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷന് ലഭിക്കുന്ന ആദ്യ സംവിധായകയായി പായല്‍ കപാഡിയ മാറി. ഇത്തവണത്തെ കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡും കാന്‍ ചലച്ചിത്രമേളയിലെ ഗ്രാന്‍ഡ് പ്രി ജേതാവ് കൂടിയായ പായല്‍ കപാഡിയയ്ക്കാണ്.