ദൃശ്യം 3 പ്രഖ്യാപനം ഉടൻ? സൂചനകൾ നൽകി സംവിധായകൻ

ജിത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ദൃശ്യം ഒന്നും രണ്ടും ഭാഗങ്ങൾ വൻ ഹിറ്റുകളായിരുന്നു. ഇപ്പോഴിതാ മൂന്നാം ഭാഗത്തിന്റെ സൂചന നൽകിയിരിക്കുകയാണ് സംവിധായകൻ.
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ദൃശ്യം മൂന്നാം ഭാഗത്തിനായി. മൂന്നാം ഭാഗത്തെ കുറിച്ചുള്ള സൂചന നൽകിയത് സംവിധായകൻ ജിത്തു ജോസഫാണ്. ദൃശ്യം 3 ന്റെ ക്ലൈമാക്സ് കയ്യിലുണ്ടെന്നാണ് ജിത്തു ജോസഫ് പറഞ്ഞത്. നല്ലൊരു സാഹചര്യം ഒത്തുവരികയാണെങ്കിൽ ദൃശ്യം 3 ഉണ്ടാകുമെന്നാണ് സംവിധായകൻ പറയുന്നത്. ഏതായാലും പ്രേക്ഷകരും മോഹൻലാൽ ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ജോർജ് കുട്ടിയെയും കുടുംബത്തെയും ദൃശ്യം 3 ലൂടെ കാണാം.