ദേവ് മോഹൻ, വിനായകൻ ചിത്രം ‘പന്ത്രണ്ട്’ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി

ദേവ് മോഹൻ, വിനായകന്, ലാൽ, ഷൈന്‍ ടോം ചാക്കോ, എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പന്ത്രണ്ട് എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തി. ഒരു സിനിമാക്കാരൻ, ലോനപ്പന്റെ മാമോദിസ എന്നി സിനിമകൾ ഒരുക്കിയ ലിയോ തദേവൂസാണ്ഈ സിനിമ തിരക്കഥയെഴുതി സംവിധാനം നിർവ്വഹിക്കുന്നത്. സ്കൈ പാസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വിക്ടര്‍
എബ്രഹാം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ശോഭ ശങ്കറാണ്.
സോഹൻ സീനുലാൽ, പ്രശാന്ത് മുരളി, വെട്ടുകിളി പ്രകാശ്, ജയകൃഷ്ണൻ, വിനീത് തട്ടിൽ, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യൻ, ശ്രിന്ദ, വീണ നായർ, ശ്രീലത നമ്പൂതിരി എന്നിവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങൾ. അൽഫോൻസ് ജോസഫാണ് ചിത്രത്തിലെ സംഗീതം ഒരുക്കുന്നത്. ജൂൺ 10ന് ചിത്രം തിയറ്ററുകളിലെത്തും
Content Highlight: Panthrandu Malayalam Movie starring Dev Mohan, Vinayakan, Shine Tom Chacko