മന്നത്തിന്റെ ബാൽക്കണിയിൽ ആരാധകർക്ക് ഈദ് ആശംസകൾ നേർന്ന് ഷാരൂഖ് ഖാനും മകൻ അബ്രാമും
ഈദ് ദിനത്തിൽ മുംബൈയിലെ തന്റെ വീടായ മന്നത്തിനു മുന്നിൽ മണിക്കൂറുകൾ കാത്തുനിന്ന ആരാധകരെ നിരാശരാക്കാതെ ഷാരൂഖ് ഖാൻ. ഇളയ മകനായ അബ്രാമുമൊത്ത് വീടിന്റെ ബാൽക്കണിയിലെത്തി ഷാരൂഖ് ഖാൻ ആരാധകരെ നോക്കി കൈവീശി. ഈദ് ദിനത്തിൽ കിംഗ് ഖാൻ ആരാധകരെ കാണാനെത്തിയത് സോഷ്യൽ മീഡിയയിൽ തരംഗമായി.
ഇതിനു മുൻപും ഷാരൂഖ് ഖാൻ മന്നത്തിന്റെ ബാൽക്കണിയിൽ നിന്ന് പലപ്പോഴും ആരാധകരെ അഭിവാദ്യം ചെയ്തിട്ടുണ്ട്. അവിടെനിന്ന് ആരാധകരെക്കൂടി ഫ്രെയ്മില് ഉൾകൊള്ളിച്ചുകൊണ്ട് അദ്ദേഹം പകർത്തിയ ചില സെൽഫികൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തിരുന്നു.
വെള്ള നിറത്തിലുള്ള ടീ ഷർട്ടും നീല നിറത്തിലുള്ള ജീൻസുമായിരുന്നു ഷാരൂഖാന്റെ വേഷം. ചുവപ്പ് നിറത്തിലുള്ള ടീ ഷർട്ടും കറുപ്പ് നിറത്തിലുള്ള പാന്റ്സുമായിരുന്നു അബ്രാമിന്റെ വേഷം. വീടിന്റെ ബാല്‍ക്കണിയില്‍ താരം പ്രത്യക്ഷപ്പെടുമ്പോൾ വീടിനു സമീപത്തേക്ക് ആരവം മുഴക്കി ഓടുന്ന ആരാധകരുടെ കൂട്ടത്തെ ചില വീഡിയോകളിൽ കാണാം. ഒട്ടേറെ ചിത്രങ്ങൾ ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്.
Content Highlights – Shahrukh khan, Eid tradition, Mannath