രാജി സമര്‍പ്പിച്ച് ശ്വേത മേനോനും കുക്കുവും; രാജി ‘അമ്മ’ സമിതിയില്‍ നിന്ന്
AMMA ആഭ്യന്തര പരാതി പരിഹാര സെല്ലില്‍ നിന്ന് ശ്വേതാ മേനോന് രാജി വെച്ചു. ശ്വേതാ മേനോടൊപ്പം കുക്കു പരമേശ്വരനും രാജി സമര്‍പ്പിച്ചു. യുവനടി ബലാല്‍സംഗ പരാതി നല്കിയ പശ്ചാതലത്തില്‍ നടന് വിജയ് ബാബുവിനെതിരെ ശക്തമായ നടപടി സംഘടന സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഇരുവരും രാജി നല്‍കിയത്.
AMMA ആഭ്യന്തര പരാതി പരിഹാരസമിതി അധ്യക്ഷ കൂടിയാണ് ശ്വേതാ മേനോന്. രണ്ടു പേരും രാജി സമര്‍പ്പിക്കുന്നതായി കാണിച്ച് AMMAയ്ക്ക് ഇമെയില്‍ അയക്കുകയായിരുന്നു.
ഇതേ വിഷയത്തില്‍ പ്രതിഷേധമറിയിച്ച് കഴിഞ്ഞ ദിവസം മാലാ പാര്‍വ്വതി ഐസിസിയില്‍ (ആഭ്യന്തര പരാതി പരിഹാര സമിതി) നിന്നും രാജി വച്ചിരുന്നു. രാജിക്ക് ശേഷം മാലാ പാര്‍വ്വതി മാധ്യമങ്ങളോട് സംസാരിച്ചപ്പോള്‍ ശ്വേതയുടെയും കുക്കുവിന്റെയും രാജിയെകുറിച്ചുള്ള സൂചനകള്‍ ഉണ്ടായിരുന്നു. ഇരുവരുടെയും രാജികാര്യത്തില്‍ AMMAയുടെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
വിഷയത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും അമ്മയുടെ എക്സിക്യൂട്ടിവ് കമ്മിറ്റിയില്‍ നടപടികള്‍ എടുത്തിരുന്നില്ല. വിജയ് ബാബുവിനെതിരെയുള്ള ലൈംഗിക പരാതിയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടും AMMAയുടെ മൃതുസമീപനത്തില് പ്രതിഷേധമറിയിച്ചാണ് ഇതുവരെ മൂന്നു പേര് രാജി സമര്‍പ്പിച്ചത്.
Content Highlight: Swetha Menon and Kukku Parameshwaran quit AMMA Internal Complaints Committee on Vijay Babu sexual assault row.