ഇന്ന് വിനായക ചതുര്‍ഥി, ക്ഷേത്രങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ആഘോഷങ്ങളും
സംസ്ഥാനത്തെ വിവിധ ഗണപതി ക്ഷേത്രങ്ങളില്‍ ഇന്ന് വിനായക ചതുർഥി ആഘോഷങ്ങള്‍ നടക്കും. തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ വിനായക ചതുർഥി ആഘോഷങ്ങള്‍ ശനിയാഴ്ച പുലർച്ചെ ആരംഭിച്ചു.
വിനായക ചതുർഥി പ്രമാണിച്ച് കാസർകോട് റവന്യൂ ജില്ലയില്‍ കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തില്‍ 13 ഗജവീരൻമാരെത്തും. ഗജവീരൻ ഗുരുവായൂർ ഇന്ദ്രസെൻ ആണ് മള്ളിയൂർ വൈഷ്ണവ ഗണപതിയുടെ പൊൻതിടമ്ബേറ്റുക.
ചിങ്ങമാസത്തിലെ കറുത്തവാവ് കഴിഞ്ഞു വരുന്ന ചതുർഥി അഥവാ വെളുത്തപക്ഷ ചതുർഥിയാണ് ഗണപതിയുടെ ജന്മദിനമായി ആഘോഷിക്കുന്നത്. വിവേകം, സമൃദ്ധി എന്നിവയുടെ ദേവനായാണ് ഗണപതിയെ കണക്കാക്കുന്നത്. രാജ്യത്തുടനീളം ആഘോഷിക്കുന്ന വിനായക ചതുർഥി 10 ദിവസത്തെ ഉത്സവമാണ്.