സ്വര്ണവിലയില് വീണ്ടും ഇടിവ്; നാലു ദിവസത്തിനിടെ കുറഞ്ഞത് 2000 രൂപ
Posted On May 24, 2024
0
245 Views

റെക്കോര്ഡുകള് ഭേദിച്ച് മുന്നേറിയ സ്വര്ണവിലയില് വീണ്ടും ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 720 രൂപയാണ് കുറഞ്ഞത്.
ഇതോടെ സ്വര്ണവില 53,000ലേക്ക് എത്തി. 53,120 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. ഗ്രാമിന് 90 രൂപയാണ് കുറഞ്ഞത്. 6640 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില.
കഴിഞ്ഞദിവസം 55,120 രൂപയായി ഉയര്ന്ന് സ്വര്ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപയാണ് കുറഞ്ഞത്. ഓഹരി വിപണിയിലെ മുന്നേറ്റവും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളുമാണ് സ്വര്ണവിലയില് പ്രതിഫലിക്കുന്നത്.