സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന; ഓണത്തോടെ പുതിയ റെക്കോർഡിലേക്ക് എത്തുമോ??
Posted On July 19, 2025
0
4 Views

സംസ്ഥാനത്ത് സ്വര്‍ണ വില കൂടി. ഇന്ന് ഒരു പവന് 160 രൂപയാണ് കൂടിയത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 73,360 രൂപയാണ്. ഗ്രാമിന് 20 രൂപയാണ് കൂടിയത്. 9170 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് കേരളത്തിൽ സ്വര്‍ണവില കൂടുന്നത്.
പവന് വില 73,360 രൂപയിലെത്തിയതോടെ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില എന്ന റെക്കോര്‍ഡിലേക്ക് എത്തി. ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. ഓണക്കാലമായാൽ സ്വർണ്ണവില സർവകാല റെക്കോഡും തകർക്കും എന്നാണ് കണക്ക് കൂട്ടുന്നത്.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025