നിപ സമ്ബര്ക്ക പട്ടികയില് 175 പേര്; 74 ആരോഗ്യ പ്രവര്ത്തകര്
Posted On September 17, 2024
0
280 Views

നിപ സ്ഥിരീകരിച്ച മലപ്പുറം ജില്ലയില് 175 പേർ സമ്ബർക്ക പട്ടികയില് ഉള്പ്പെട്ടതായി ആരോഗ്യ മന്ത്രി വീണ ജോർജ്.
പുതുക്കിയ പട്ടികയിലാണ് 175 പേർ. ഇതില് 74 പേർ ആരോഗ്യ പ്രവർത്തകരാണ്. 126 പേരാണ് പ്രാഥമിക സമ്ബർക്ക പട്ടികയിലുള്ളത്. 49 പേർ സെക്കൻഡറി സമ്ബർക്ക പട്ടികയിലുമുണ്ട്.
പ്രാഥമിക പട്ടികയിലെ 104 പേരാണ് ഹൈ റിസ്ക് കാറ്റഗറിയിലുള്ളത്. സമ്ബർക്ക പട്ടികയിലുള്ള 10 പേർ മഞ്ചേരി മെഡിക്കല് കോളജ് ആശുപത്രിയില് ചികിത്സയിലാണ്. നിലവില് 13 പേരുടെ സ്രവം പരിശോധനയ്ക്കായി അയച്ചു. ഇതിന്റെ ഫലം വരാനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025