പ്ലാന്റില്‍ ഒരുമാസമായി 1000 തൊഴിലാളികള്‍ സമരത്തില്‍ ; സമരക്കാര്‍ക്ക് സ്നാക്സുകള്‍ അയച്ചുകൊടുത്ത് സാംസങ്
ഒരുമാസമായി നടത്തിവരുന്ന തൊഴിലാളിസമരം പൊളിക്കാനായി സമരക്കാര്‍ക്ക് സ്നാക്സുകള്‍ വിതരണം ചെയ്ത് ഇലക്ട്രോണിക്സ് ഭീമനായ സാംസങ്.
മികച്ച വരുമാനവും പരിഗണനയും ആവശ്യപ്പെട്ട് ചെന്നൈയിലെ സാംസങ് നിര്‍മ്മാണ യൂണിറ്റില്‍ പണിയെടുക്കുന്ന 1000 ലധികം തൊഴിലാളികളാണ് സാംസങ് ഇന്ത്യ വര്‍ക്കേഴ്സ് യൂണിയന് – സെന്റര്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന് (എസ്ഐഡബ്ള്യൂ യു-സിഐടിയു) കീഴില്‍ നാലാഴ്ചയായി സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
സമരത്തെ തുടര്‍ന്ന് തൊഴിലാളികള്‍ ഉല്‍പ്പാദനം 80 ശതമാനമായി കുറച്ചിരിക്കുകയാണ്. നൂറു കണക്കിന് വീട്ടുപകരണങ്ങള്‍ വിറ്റുപോകുന്ന ഇന്ത്യയിലെ നവരാത്രി ഫെസ്റ്റിവല്‍ സീസണില്‍ സാധനങ്ങളുടെ നിര്‍മ്മാണം കുറയുന്നത് കമ്ബനിക്ക് വലിയ തിരിച്ചടിയാകും. സമരം നാലാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കെയാണ് സമരം തകര്‍ക്കാന്‍ സാംസംഗ് തങ്ങളുടെ ജീവനക്കാര്‍ക്ക് കൊറിക്കാനുള്ള സാധനങ്ങള്‍ അയച്ചു കൊടുത്തിരിക്കുന്നത്. തമിഴ്നാട്ടിലെ സാംസങിന്റെ പ്ലാന്റില്‍ 1,800 ജീവനക്കാരെങ്കിലുമുണ്ട്. ഇവരില്‍ ആയിരം പേര് സെപ്തംബര്‍ 9 മുതല്‍ സമരത്തിലാണ്. തൊഴിലാളികളുടെ ശമ്ബളം 36000 മായി കൂട്ടണമെന്നും അലവന്‍സ് 150 ല്‍ നിന്നും 250 ലേക്ക് ഉയര്‍ത്തണമെന്നും പെറ്റേണല്‍ ലീവ് മൂന്ന് മുതല്‍ ഏഴു ദിവസം വരെയായി ഉയര്‍ത്തണമെന്നുമാണ് ഇവരുടെ ആവശ്യം.
ഒരേ യോഗ്യതയും ഒരേ ജോലിയുമുള്ളവര്‍ക്ക് ഒരേ ശമ്ബളം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.