പി ചിദംബരത്തിന്റെ വീട്ടിലും സ്ഥാപനങ്ങളിലും സി ബി ഐ റെയ്ഡ്
മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രധനമന്ത്രിയുമായ പി ചിദംബരത്തിന്റെ വീട്ടിലും സ്ഥാപനങ്ങളിലും സി ബി ഐ റെയ്ഡ്. ഡൽഹി, മുംബൈ, ചെന്നൈ, ശിവഗംഗ എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന്റെ പേരിലുള്ള കേസിന്റെ പശ്ചാത്തലത്തിലാണ് സി ബി ഐ റെയ്ഡ് നടക്കുന്നത്. കാർത്തികിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന. 2010 മുതൽ 2014 വരെയുള്ള കാലത്തെ ഇടപാടുകളാണ് നിലവിൽ സി ബി ഐ പരിശോധിക്കുന്നത്. വീട്ടിലും സ്ഥാപനങ്ങളിലും ഒരേ സമയത്താണ് പരിശോധന നടക്കുന്നത്.
എൻ ഡി എ സർക്കാറിന്റെ കാലത്ത് പല തവണ ചിദംബരത്തെയും മകൻ കാർത്തി ചിദംബരത്തെയും കണക്കിൽ പെടാത്ത സ്വത്ത് സമ്പാദിച്ചുവെന്ന പേരിൽ ചോദ്യം ചെയ്തിരുന്നു. അതിന്റെ തുടർച്ചയായിട്ടാണ് ഈ പരിശോധനയെയും കാണുന്നത്. കേന്ദ്ര സർക്കാർ പ്രതികാര നടപടികൾ ആവർത്തിക്കുകയാണെന്ന നിലപാട് ആവർത്തിക്കുകയാണ് കോൺഗ്രസ് നേതൃത്വം.
Content Highlight: CBI raids Congress leader P Chidambaram’s properties.