നഷ്ടം നികത്തണം; ടാറ്റയോട് 10,000 കോടി ആവശ്യപ്പെട്ട് എയര്‍ ഇന്ത്യ
 
			    	    അഹമ്മദാബാദ് ദുരന്തത്തില്‍ ഉള്‍പ്പെടെ ഉണ്ടായ നഷ്ടം നികത്താനും മുഖച്ഛായ മെച്ചപ്പെടുത്താനും ഉടമകളില്‍ നിന്നും സാമ്പത്തിക സഹായം തേടി എയര്‍ ഇന്ത്യ. ടാറ്റ സണ്‍സ്, സിംഗപ്പൂര്‍ എയര്‍ലൈന്‍സ് എന്നിവയോട് എയര്‍ ഇന്ത്യ 10000 കോടി രൂപ ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അഹമ്മദാബാദ് ദുരന്തത്തിന് പിന്നാലെ സര്‍വീസുകളില്‍ ഉള്‍പ്പെടെ പ്രതിസന്ധി നേരിട്ട എയര്‍ ഇന്ത്യയ്ക്ക് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടായ സാഹചര്യത്തിലാണ് നടപടി.
എയര്‍ ഇന്ത്യയുടെ 75 ശതമാനം ഓഹരികളും കയ്യാളുന്നത് ടാറ്റ സണ്‍സ് ആണ്. 25 ശതമാനം ഓഹരികള്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സിനാണ്. ഉടമകള്‍ പലിശ രഹിത വായ്പയായി പണം അനുവദിക്കണം എന്നാണ് എയര്‍ ഇന്ത്യയുടെ ആവശ്യം. കമ്പനിയുടെ നിര്‍ദേശത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
			    					         
								     
								     
								       












