ഒരു കര്ഷകൻ കൂടി മരിച്ചു; പ്രതിഷേധത്തിനിടെ മരിച്ച കര്‍ഷകരുടെ എണ്ണം അഞ്ചായി
കർഷക പ്രതിഷേധത്തിനിടെ ഒരു കർഷകന് കൂടി ജീവൻ നഷ്ടമായി. ഖനൗരി അതിർത്തിയില്‍ പ്രതിഷേധിച്ച കർഷകനാണ് മരിച്ചത്.
ഇതോടെ ഡല്‍ഹി ചലോ ആഹ്വാനത്തിന് കീഴില്‍ നടക്കുന്ന പ്രതിഷേധത്തിനിടെ മരിച്ചവരുടെ എണ്ണം അഞ്ചായി. ബട്ടിൻഡ ജില്ലയിലെ അമർഗഢ് ഗ്രാമത്തില്‍ നിന്നുള്ള കർഷകനാണ് ദർശൻ സിംഗ് (62 ). ഫെബ്രുവരി 13 മുതല്‍ ഖനൗരി അതിർത്തിയിലാണ് അദ്ദേഹം. അദ്ദേഹത്തിന്റെ കുടുംബത്തിന് 9 ഏക്കറോളം ഭൂമിയുണ്ട്, 9 ലക്ഷം രൂപ കടമുണ്ട്. ഒരു മാസം മുൻപായിരുന്നു ദർശൻ സിംഗ് തൻ്റെ മകൻ്റെ വിവാഹം നടത്തിയത്. ദർശൻ സിംഗിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയ കർഷക സംഘടനയായ ബി കെ യു ഏക്താ സിദ്ധുപൂർ, മരിച്ച കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടു.