വാണിജ്യ സിലിണ്ടറിന് 15 രൂപ കൂട്ടി; വിലവര്‍ധന ഇന്ന് മുതല്‍
Posted On February 1, 2024
0
328 Views
വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില വര്‍ധിപ്പിച്ചു. 19 കിലോയുടെ സിലിണ്ടറിന് 15 രൂപയാണ് കൂട്ടിയത്. 1781 രൂപ 50 പൈസയാണ് വാണിജ്യ സിലിണ്ടറിന്റെ കൊച്ചിയിലെ പുതിയ വില. വിലവര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
നവംബറില്‍ വാണിജ്യ ആവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന്റെ വില 57.50 രൂപ കുറച്ചിരുന്നു. അതിനു മുന്‍പ് രണ്ടു മാസത്തിനിടെ വാണിജ്യ സിലിണ്ടറിന് 304 രൂപയാണ് കമ്ബനികള്‍ കൂട്ടിയിരുന്നത്.













