ബിരിയാണിയില്‍ ഉറക്കഗുളിക കലര്‍ത്തി, ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്നു; യുവതിയും കാമുകനും അറസ്റ്റില്‍
Posted On January 23, 2026
0
6 Views
ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ ഭര്‍ത്താവിനെ ബിരിയാണിയില്‍ ഉറക്കഗുളിക കലര്‍ത്തി നല്കി മയക്കിയ ശേഷം കാമുകനൊപ്പം ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഗുണ്ടൂരിലെ ചിലുവുരു ഗ്രാമത്തിലാണ് സംഭവം. സ്വാഭാവിക മരണമെന്ന് കരുതിയ സംഭവത്തില്‍, ഫോറന്‍സിക് പരിശോധനയില്‍ ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തിയതോടെയാണ് പ്രതികള്‍ പിടിയിലായത്. ലോകം ശിവനാഗരാജു എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ ലക്ഷ്മി മാധുരി, കാമുകന് ഗോപി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.












