തമിഴ്നാട്ടിലെ സര്‍ക്കാര്‍ ബസ് ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു
തമിഴ്നാട്ടില്‍ ഒരു വിഭാഗം സര്‍ക്കാര്‍ ബസ് ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി. സിഐടിയു , എഐഎഡിഎംകെ യൂണിയന്, എടിപി തുടങ്ങിയവരാണ് പണിമുടക്കുന്നത്.
ശമ്ബള പരിഷ്കരണം ഉള്‍പ്പടെ ആറിന ആവശ്യങ്ങള്‍ പൊങ്കലിന് മുന്‍പ് അംഗീകരിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. 8 വര്‍ഷമായി മുടങ്ങിക്കിടക്കുന്ന ക്ഷാമബത്ത പെൻഷൻകാര്‍ക്ക് അനുവദിക്കണമെന്നതാണ് സമര സംഘടനകളുടെ പ്രധാന ആവശ്യങ്ങളിലൊന്ന്.
കേരളത്തിലേക്കുളളതടക്കം ദീര്‍ഘദൂര ബസ് സര്‍വീസുകളെ പണിമുടക്ക് ബാധിക്കും. ഡിഎംകെ യൂണിയന് എല്‍പിഎഫ് , എഐടിയുസി തുടങ്ങിയവര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നില്ല. ജോലിക്ക് എത്തുന്നവരുടെ സുരക്ഷയ്ക്കായി 21 ,000 പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്.