ഭീകരവാദ ഫണ്ടിങ്; വിഘടനവാദി നേതാവ് യാസിന് മാലിക്കിന്റെ ശിക്ഷാവിധി ഇന്ന്
കശ്മീര്‍ ഭീകരവാദ ഫണ്ടിംഗ് കേസില്‍ കുറ്റാരോപിതനായ വിഘടനവാദി നേതാവ് യാസിന് മാലിക്കിന്റെ ശിക്ഷാവിധി ഇന്ന്. ഡല്‍ഹിയിലെ പ്രത്യേക എഎന്‍ഐഎ കോടതി വിധി പറയും. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങള്‍ യാസിന് മാലിക് ചെയ്തതായി എഎന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.
യാസിന് മാലിക്കിന് പരസ്യമായ പിന്തുണ പ്രഖ്യാപിച്ച് പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന് രംഗത്തെത്തി. പാക് അധീന കശ്മീരിലെ പൗരന്മാരോട് ഇന്ത്യ വളരെ മോശമായി പെരുമാറിയതെന്ന് ഇമ്രാന് ഖാന് കുറ്റപ്പെടുത്തി. ജമ്മുകാശ്മീരിലെ ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ജമ്മു&കാശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ തലവനാണ് മുഹമ്മദ് യാസിന് മാലിക്.
ഹിസ്ബുള്‍ മുജാഹിദ്ദീന്റെ ലെറ്റര്‍ഹെഡിന്റെ പകര്‍പ്പ് യാസിന് മാലികിന്റെ വീട്ടുപരിസരത്ത് നിന്ന് പിടിച്ചെടുത്തതായി ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിഘടനവാദ, തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ ഭാഗമായി, 2019 ഏപ്രില്‍ 10നാണ് യാസിന് മാലികിനെ അറസ്റ്റ് ചെയ്തത്.
Content Highlight – Terrorist funding; Separatist leader Yasin Malik verdict today