വിമാനത്തിന് എന്താണ് പറ്റിയത്; ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചു
തിരുച്ചിറപ്പള്ളിയില്‍ വിമാന ലാൻഡിങ്ങിനിടെ ഉണ്ടായ സാങ്കേതിക തകരാർ സംബന്ധിച്ച് സിവില്‍ ഏവിയേഷൻ ഡയറക്ടറേറ്റ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. ഹൈഡ്രോളിക് ഫൈലിയര്‍ ആണ് സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.
തിരുച്ചിറപ്പള്ളി –ഷാർജ വിമാനത്തില്‍ 144 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അനിശ്ചിതത്വത്തിന്റെ മൂന്ന് മണിക്കൂറാണ് കൂട്ടായ പ്രാർത്ഥനകള്‍ക്കും നിലവിളികള്‍ക്കും ഇടയില്‍ ഇവർ ആകാശത്ത് കഴിച്ചു കൂട്ടേണ്ടിവന്നത്. തിരുവനന്തപുരത്ത് നിന്ന് എത്തിച്ച വിമാനത്തിലാണ് ഇവരെ പിന്നീട് ഷാർജയിലേക്ക് കൊണ്ടുപോയത്.
സാങ്കേതിക തകരാറിനെ തുടര്ന്ന്എയര് ഇന്ത്യ വിമാനം രണ്ടര മണിക്കൂര്‍ നേരമാണ് തിരുച്ചിറപ്പള്ളിയുടെ ആകാശത്ത് ഇന്ധനം തീർക്കാനായി വട്ടമിട്ട് പറന്നത്. സംഭവത്തില്‍ വ്യോമയാന മന്ത്രാലയവും സിവില്‍ എവിയേഷന്‍ മേധാവിയും റിപ്പോർട്ട് തേടിയിട്ടുണ്ട്.