എക്സില്‍ 100 മില്യണ്‍ ഫോളോവേഴ്സ്; മോദിയെ അഭിനന്ദിച്ച് ഇലോണ്‍ മസ്ക്

എക്സില്‍ 100 മില്യണ്‍ ഫോളോവേഴ്സ് നേടി റിക്കാർഡ് സൃഷ്ടിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ടെക് ശതകോടീശ്വരൻ എലോണ്‍ മസ്ക്കിന്റെ അഭിനന്ദനം.
“ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന ലോക നേതാവെന്ന നിലയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങള്‍’ എന്ന് മസ്ക് ട്വീറ്റ് ചെയ്തു. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ (38.1 ദശലക്ഷം ഫോളോവേഴ്സ്), ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് (11.2 ദശലക്ഷം ഫോളോവേഴ്സ്) എന്നിവരുള്‍പ്പെടെയുള്ള ആഗോള നേതാക്കളെയാണ് മോദി മറികടന്നത്. ടെയ്ലർ സ്വിഫ്റ്റ് (95.3 ദശലക്ഷം), ലേഡി ഗാഗ (83.1 ദശലക്ഷം), കിം കർദാഷിയാൻ (75.2 ദശലക്ഷം) തുടങ്ങിയ ആഗോള സെലിബ്രിറ്റികളെയും മറികടന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളില്‍ മാത്രം മോദിയുടെ എക്സ് ഹാൻഡില്‍ 30 ദശലക്ഷം ഫോളോവേഴ്സ് വർധിച്ചു.