വാക്ക് തര്‍ക്കം കൊലയില്‍ കലാശിച്ചു; ജര്‍മനിയില്‍ മലയാളി വിദ്യാര്‍ത്ഥി കുത്തേറ്റ് മരിച്ചു
ജര്‍മനിയില്‍ മലയാളി വിദ്യാര്‍ത്ഥിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മാവേലിക്കര സ്വദേശിയായ ആദം ജോസഫ് കാവുംമുകത്ത് (30)നെ ആണ് ഒന്നിലധികം തവണ കുത്തേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
ബര്‍ലിന്‍ ആര്ഡേന് യൂണിവേഴ്സിറ്റിയില്‍ സൈബര്‍ സെക്യൂരിറ്റിയില്‍ മാസ്റ്റേഴ്സ് വിദ്യാര്‍ത്ഥിയായിരുന്നു ആദം. ഒക്ടോബര്‍ ഒന്ന് മുതല്‍ ആദമിനെ കാണാനില്ലായിരുന്നു. ബര്‍ലിനിലെ റെയ്നിക്കെന്‍ഡോര്‍ഫിലായിരുന്നു ആദം താമസിച്ചിരുന്നത്. ആദമിനെ കണ്ടെത്താനുള്ള തിരച്ചില്‍ പൊലീസ് വ്യാപിപ്പിച്ചിരുന്നു. ഇതിനിടെയാണ് മരണവിവരം പുറത്തുവരുന്നത്.
സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.