മൃഗശാലയില്‍ കടുവയുടെ കൂട്ടിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
Posted On December 7, 2023
0
307 Views

പാക്കിസ്ഥാൻ പഞ്ചാബിലെ മൃഗശാലയില്‍ കടുവയുടെ കൂട്ടിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പഞ്ചാബിലെ ബഹവല്‍പൂരിലെ ഷെര്‍ബാഗ് മൃഗശാലയിലാണ് സംഭവം.
കടുവ ഷൂ കടിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട മൃഗശാല അധികൃതര്‍ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. യുവാവ് എങ്ങനെയാണ് കൂട്ടിനുള്ളില്‍ കയറിതെന്ന് വ്യക്തമല്ല. യുവാവിൻറ കാലില്‍ ഗുരുതരമായി മുറിവേറ്റിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സംഭവത്തെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതര്‍.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025