എല്‍ഡിഎഫിന് ‘മുത്ത്’ പോലൊരു സ്ഥാനാര്‍ത്ഥി; ഡോ. ജോ ജോസഫ് തൃക്കാക്കരയിലെ ഇടത് മുഖം
തൃക്കാക്കരയിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി ഡോ. ജോ ജോസഫ്. ഔദ്യോഗിക പ്രഖ്യാപനം നടത്തി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്. സിപിഐഎം പാര്‍ട്ടി ചിഹ്നത്തിലാണ് മത്സരിക്കുക.
ലിസി ആശുപത്രിയിലെ പ്രശസ്ത ഹൃദ്രോഗ വിദഗ്ദ്ധനും സാമൂഹ്യ പ്രവര്‍ത്തകനുമാണ് ഡോ. ജോ ജോസഫ്. കൊച്ചി വാഴക്കാല സ്വദേശിയായ ഇദ്ദേഹം നിരവധി ഹൃദയമാറ്റ ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. പ്രളയകാലത്തും, കോവിഡ് കാലത്തും നിരന്തര സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഇദ്ദേഹം സജീവമായിരുന്നു.
തൃക്കാക്കരയിലെ ഇടതു സ്ഥാനാര്‍ത്ഥിയെ കുറിച്ച് വലിയ രീതിയിലുള്ള ചര്‍ച്ചകളായിരുന്നു മാധ്യമങ്ങളിലൂം പൊതുമണ്ഡലത്തിലും നടന്നുകൊണ്ടിരുന്നത്. ഇടത് സര്‍പ്രൈസ് എന്താണെന്ന ആകാംക്ഷയോടെ കാത്തിരുന്നവരുടെ മുന്നിലേക്ക് അപ്രതീക്ഷിതമായാണ് ഡോ. ജോ ജോസഫിന്റെ പേര് വന്നത്. മുത്ത് പോലത്തെ സ്ഥാനാര്‍ത്ഥിയാണ് ഡോക്ടറെന്ന് ഇപി ജയരാജന് അഭിപ്രായപ്പെട്ടു.
Content Highlight: Dr. Joe Joseph to be the Left candidate at Thrikkakara