നടൻ സിദ്ദിഖിന്റെ മകൻ റാഷിൻ അന്തരിച്ചു
Posted On June 27, 2024
0
289 Views
നടൻ സിദ്ദിഖിന്റെ മകൻ റാഷിൻ സിദ്ദിഖ് (37) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില് വച്ചായിരുന്നു അന്ത്യം. പടമുകള് പള്ളിയില് നാല് മണിക്ക് കബറടക്കം. നടൻ ഷഹീൻ സിദ്ദിഖ്, ഫർഹീൻ സിദ്ദിഖ് എന്നിവർ സഹോദരങ്ങളാണ്.
സാപ്പി എന്ന് വിളിപ്പേരുള്ള റാഷിന്റെ പിറന്നാള് ആഘോഷത്തില് നിന്നുള്ള ചിത്രങ്ങളും വിഡിയോകളുമെല്ലാം സിദ്ദിഖും ഷഹീൻ സിദ്ദിഖും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു











