അരികൊമ്പൻ പിടികൂടാൻ തമിഴ്നാട്, മയക്കുവെടി വെച്ചേക്കില്ല
നമ്മുടെ അരിക്കൊമ്പൻ ഇനി കേരളത്തിലേക്ക് വരാനുള്ള സാധ്യതയില്ല . നമ്മുടെ കൊമ്പനെ തമിഴ്നാടിന് സ്വന്തമാക്കും. അർദ്ധകർക്ക് അത്ര നല്ല വാർത്ത അല്ല എങ്കിലും കാര്യങ്ങൾ ഇങ്ങനെ ആണ്. അരിക്കൊമ്പൻ പെരിയാറിലേക്കു മടങ്ങാനുള്ള സാധ്യത മങ്ങിയതായി വിദഗ്ദ്ധർ പറയുന്നത്. കഴിഞ്ഞ ഒരാഴ്ചയായി തമിഴ്നാട് വനമേഖലയിൽത്തന്നെയാണ് നമ്മുടെ അരികൊമ്പൻ ചുറ്റിത്തിരിയുന്നത്. അത് കൊണ്ട് തന്നെ
ആ പ്രദേശം നമ്മുടെ അരികൊമ്പന് ഇഷ്ടപ്പട്ടു എന്നാണ് കരുതേണ്ടത്. അത് കൊണ്ട് ഇനി അന കേരളത്തിൽ എത്താൻ സാധ്യത കുറവാണ്. അതുകൊണ്ട് തന്നെ തമിഴ്നാട് അവരുടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. . മേഘമല നിവാസികളും ആനയെ പിടികൂടി കൂട്ടിലടയ്ക്കണമെന്നു
ആവശ്യപ്പെട്ടു എം.കെ. സ്റ്റാലിനു കത്തു നൽകിയിട്ടുണ്ട്. കേരള ഹൈക്കോടതി ഉത്തരവുപ്രകാരമാണു അരിക്കൊമ്പനെ ചിന്നക്കനാലിൽനിന്നു പെരിയാർ വന്യജീവി സങ്കേതത്തിലേക്കു മാറ്റിയത്. കൂട്ടിലടയ്ക്കുന്നതു ഹൈക്കോടതി വിലക്കിയ സാഹചര്യത്തിൽ തമിഴ്നാട് പിടികൂടി കൂട്ടിലടച്ചാൽ നിയമപ്രശ്നമാകുമോ എന്നാണു നിലവിൽ തമിഴ്നാട് പരിശോധിക്കുന്നത്.കേരളത്തിലെ കേസിലാണു ഹൈക്കോടതി നടപടിയെന്നും തമിഴ്നാടിനു ബാധകമല്ലെന്നുമാണു മേഘമല നിവാസികൾ പറയുന്നത്. വൈകാതെ ആനയെ പിടികൂടാൻ സർക്കാർ നിർദ്ദേശം നൽകുമെന്നാണു കരുതുന്നതെന്നു തമിഴ്നാട് വനംവകുപ്പ് വ്യക്തമാക്കി.