കുസാറ്റ് ദുരന്തം: ഓഡിറ്റോറിയത്തില് വിദഗ്ധസംഘം പരിശോധന നടത്തി
Posted On November 27, 2023
0
641 Views
കുസാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തില് അപകടം നടന്ന ഓഡിറ്റോറിയത്തില് വിദഗ്ധസംഘം പരിശോധന നടത്തി.
ഉന്നതവിദ്യാഭ്യാസവകുപ്പ് നിയമിച്ച സമിതി അംഗങ്ങളാണ് പരിശോധന നടത്തുന്നത്.
തിരുവനന്തപുരം കോളജ് ഓഫ് എന്ജിനിയറിംഗില് നിന്നു വന്ന രണ്ടുപേരാണ് ഓഡിറ്റോറിയത്തില് അപകടത്തിന്റെ സാങ്കേതികത അടക്കം പരിശോധിക്കുന്നത്. ഓഡിറ്റോറിയത്തിലേക്കുള്ള പടിക്കെട്ടുകളും പുറത്തേക്ക് കടക്കാൻ മറ്റു വാതിലുകള് ഇല്ലാത്തതും അപകടത്തിന്റെ ആക്കം കൂട്ടിയെന്ന് നേരത്തെ തന്നെ വിലയിരുത്തലുണ്ടായിരുന്നു. ഇവയെല്ലാം വിദഗ്ധസംഘം പരിശോധിക്കും.
Trending Now
ക്യാമ്പസ് കഥ പറയുന്ന “PDC അത്ര ചെറിയ ഡിഗ്രി അല്ല”
December 31, 2024
അബുദാബി യാസ് ഐലൻഡിൽ പുതിയ എക്സ്പ്രസ് സ്റ്റോർ തുറന്ന് ലുലു
December 24, 2024