കോണ്‍ഗ്രസ് വിട്ട് എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി സിപിഐ എമ്മിലേക്ക്
ഉപതെരഞ്ഞെടുപ്പ് ചൂടിനിടെ എറണാകുളം ഡിസിസിയില്‍ പൊട്ടിതെറി. എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി എം ബി മുരളീധരന് കോണ്‍ഗ്രസ് വിട്ടു. പാര്‍ട്ടിയുടെ പ്രവര്‍ത്തന ശൈലിയില്‍ അതൃപ്തി രേഖപ്പെടുത്തിയാണ് പാര്‍ട്ടി വിട്ടത്. കോണ്‍ഗ്രസ് വിട്ട് സിപിഐ എമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് എം ബി മുരളീധരന് മാധ്യമങ്ങളോട് പറഞ്ഞു. കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും ഉടന്‍ കോണ്‍ഗ്രസ് വിടുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
കോണ്‍ഗ്രസിലും യുഡിഎഫിലും പ്രതീക്ഷ നഷ്ടപ്പെട്ടെന്ന് പറഞ്ഞ എം ബി മുരളീധരന് കോണ്‍ഗ്രസില്‍ തമ്മിലടി മാത്രമാണുള്ളതെന്ന് അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിന് ജനങ്ങളുടെ ക്ഷേമത്തിലോ നാടിന്റെ വികസനത്തിലോ താത്പര്യമില്ല. പ്രവര്‍ത്തകരെ പുകച്ചു പുറത്തു ചാടിക്കുക മാത്രമാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ലക്ഷ്യം. പ്രവര്‍ത്തകരോടും നേതാക്കളോടും മോശമായി പെരുമാറുകയാണ് സുധാകരന്. സുധാകരന് മറ്റെന്തോ ലക്ഷ്യമാണുള്ളതെന്നും എം ബി മുരളീധരന് ആരോപിച്ചു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയം അനിവാര്യമാണെന്ന് മുരളീധരന് പറഞ്ഞു. താന്‍ എല്‍ഡിഎഫ് വിജയത്തിനായി രംഗത്തിറങ്ങുമെന്നും മുരളീധരന് മാധ്യമങ്ങളോട് പറഞ്ഞു.
Content Highlight: Ernakulam DCC general secretary leaves Congress to join CPI M.