സ്വര്‍ണവില വീണ്ടും 75,000ലേക്ക്, ഒറ്റയടിക്ക് വര്‍ധിച്ചത് 600 രൂപ
			      		
			      		
			      			Posted On August 5, 2025			      		
				  	
				  	
							0
						
						
												
						    140 Views					    
					    				  	 
			    	    കേരളത്തിലെ സ്വര്‍ണവില വീണ്ടും 75,000 ലേക്ക് എത്തുന്നു. ഇന്ന് പവന് 600 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില 74,960 രൂപയായി. ഗ്രാമിന് 75 രൂപയാണ് വര്‍ധിച്ചത്. 9370 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. നാലുദിവസത്തിനിടെ 1800 രൂപയാണ് പവന് വര്‍ധിച്ചത്.
കഴിഞ്ഞ മാസം 23ന് 75000 കടന്ന് കൊണ്ട് സ്വർണ്ണവില റെക്കോർഡ് ഇട്ടിരുന്നു. എന്നാൽ പിന്നീടുള്ള ദിവസങ്ങളില്‍ വില ഇടിയുന്ന കാഴ്ചയാണ് കണ്ടത്. 74000 നും താഴെ പോയ സ്വര്‍ണവില കഴിഞ്ഞ ദിവസം മുതലാണ് വീണ്ടും ഉയരാന്‍ തുടങ്ങിയത്. ഓഗസ്റ്റ് ഒന്നിന് 73,200 രൂപയായിരുന്നു സ്വര്‍ണവില.
 
			    					         
								     
								     
								        
								       













