ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ഒഴിവാക്കിയ ഭാഗം പുറത്തുവിടുന്നതില്‍ ഇന്ന് ഉത്തരവില്ല
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഒഴിവാക്കിയ ഭാഗം പുറത്ത് വിടുന്ന കാര്യത്തില്‍ വിവരാവകാശ കമ്മിഷന്റെ ഉത്തരവ് ഇന്നുണ്ടാകില്ല. റിപ്പോര്‍ട്ടില്‍ ഒഴിവാക്കിയ ഭാഗം പുറത്ത് വിടുന്നതിനെതിരെ വീണ്ടും പരാതി ലഭിച്ച സാഹചര്യത്തിലാണിത്. പുതിയ പരാതി പരിശോധിച്ച ശേഷമേ ഉത്തരവ് സംബന്ധിച്ച് തീരുമാനം ഉണ്ടാകൂവെന്നും വിവരാവകാശ കമ്മീഷണര്‍ അറിയിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍നിന്ന് സര്‍ക്കാര്‍ ഒഴിവാക്കിയ 5 പേജുകളും 11 ഖണ്ഡികകളും പുറത്തുവിടണമെന്നാണ് മാധ്യമ പ്രവര്‍ത്തകര്‍ വിവരാവകാശ കമ്മിഷന് നല്കിയ അപ്പീലില്‍ ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ വെട്ടിമാറ്റിയ ഭാഗങ്ങള്‍ ഇന്ന് പുറത്ത് വിടുമെന്നായിരുന്നു വിവരാവകാശ കമ്മീഷന് നേരത്തെ അറിയിച്ചത്.