ലൈംഗിക പീഡനക്കേസ്; സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കി
ലൈംഗികാ പീഡനക്കേസിലെ പ്രതിയായ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരിയും സര്‍ക്കാരും നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. വടകര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
സിവിക് ചന്ദ്രന്റെ പ്രായം പരിഗണനയിലെടുത്താണ് കോഴിക്കോട് സെഷന്‍സ് കോടതി നേരത്തെ ജാമ്യം അനുവദിച്ചത്.
ഇതിനെതിരെ സര്‍ക്കാരും പരാതിക്കാരിയും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്ജിയിലാമ് സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാ്ക്കികൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചത്.
നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് സെഷന്‍സ് കോടതി ഉത്തരവിലെ ചില പരാമര്‍ശങ്ങള്‍ ഹൈക്കോടതി നീക്കിയിരുന്നു. ഇരയുടേത് പ്രകോപനകരമായ വസ്ത്രധാരണമായിരുന്നെന്നുള്ള വിവാദ പരാമര്‍ശങ്ങള്‍ അന്നത്തെ ഉത്തരവില്‍ ഉണ്ടായിരുന്നു.
ഏപ്രില്‍ 17-ാം തീയതി പുസ്തക പ്രകാശത്തിനായി കോഴിക്കോട് എത്തിയ എഴുത്തുകാരിയോടാണ് സിവിക് ചന്ദ്രന് ലൈംഗികമായി അതിക്രമിച്ചതായാണ് പരാതി. ബലാത്സംഗം,സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
Content Highlights – High Court canceled the anticipatory bail of Civic Chandran