ലൈംഗിക പീഡനക്കേസ്; കണ്ണൂര്‍ കോര്പറേഷന് കോണ്‍ഗ്രസ് കൗണ്‍സിലര്‍ പിടിയില്‍
കണ്ണൂര്‍ കോര്‍പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ലൈംഗിക പീഡനക്കേസില്‍ പിടിയില്‍. കിഴുന്ന ഡിവിഷന് കൗണ്‍സിലര്‍ വി പി കൃഷ്ണകുമാറാണ് അറസ്റ്റിലായത്. ബംഗളൂരുവില്‍ ഒളിവിലായിരുന്ന ഇയാളെ കണ്ണൂര്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. സഹകരണസംഘം ജീവനക്കാരിയെ പീഡിപ്പിച്ച ചെയ്ത കേസില്‍ അന്വേഷണം ആരംഭിച്ചതോടെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു.
ജൂലൈ 15നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കൃഷ്ണകുമാര്‍ തന്നെ ജോലിസ്ഥലത്തു വെച്ച് പീഡിപ്പിച്ചതായി സിറ്റി പോലീസ് കമ്മീഷണര്‍ക്കും വനിതാ കമ്മീഷനും നല്കിയ പരാതിയില്‍ യുവതി പറഞ്ഞിരുന്നു. ഉച്ചയ്ക്ക് ഒരു മണിക്ക് ബാങ്ക് സെക്രട്ടറിയും മറ്റു ജീവനക്കാരും പുറത്തു പോയ സമയത്താണ് കൗണ്‍സിലര്‍ പീഡിപ്പിച്ചതെന്ന് യുവതി വ്യക്തമാക്കിയിരുന്നു.
യുവതി പിന്നീട് ഭര്‍ത്താവിനെയും ബാങ്ക് സെക്രട്ടറിയെയും വിവരമറിയിക്കുകയും പിന്നീട് പരാതി നല്‍കുകയുമായിരുന്നു. മുന്‍പ് എടക്കാട് പഞ്ചായത്ത് അംഗമായിരുന്ന കൃഷ്ണകുമാര്‍ കോണ്‍ഗ്രസ് എടക്കാട് മണ്ഡലം പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു. പ്രതി എടക്കാട് പോലീസ് കസ്റ്റഡിയില്‍.
Content Highlights: Rape, Kannur Corporation, Congress, Councilor, Edakkad Police