മണിയുടേത് നാടന് ഭാഷാ പ്രയോഗം; ഷണ്ഡന് പരാമര്ശത്തെ ന്യായീകരിച്ച് സിപിഎം
Posted On March 21, 2024
0
291 Views

ഡീന് കുര്യാക്കോസിനെതിരായ എം.എം.മണിയുടെ അധിക്ഷേപ പരാമര്ശത്തെ ന്യായീകരിച്ച് ഇടുക്കി ജില്ല സെക്രട്ടറി സി.വി.വര്ഗീസ്.
മണിയുടേത് നാടന് ഭാഷാ പ്രയോഗം മാത്രമാണ്. തങ്ങള് ആരെയും വ്യക്തിഹത്യ നടത്തുന്ന പാര്ട്ടി അല്ലെന്നും വര്ഗീസ് പറഞ്ഞു. ദേവികുളം മുന് എംഎല്എ എസ്.രാജേന്ദ്രൻ പാര്ട്ടി വിടില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില് ഉള്പ്പെടെ രാജേന്ദ്രന് സജീവമായി ഇറങ്ങും. രാജേന്ദ്രന് വ്യക്തികളെ കാണുന്നതിനോട് പാര്ട്ടിക്ക് എതിര്പ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.