തൃക്കാക്കരയില്‍ നിലപാട് ഉടനെന്ന് സാബു എം ജേക്കബ്; പ്രതീക്ഷയുണ്ടെന്ന് കെ സുധാകരന്
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ജനക്ഷേമ സഖ്യം കൃത്യമായ നിലപാട് ഉടന്‍ പ്രഖ്യാപിക്കുമെന്ന് സാബു എം ജേക്കബ് പ്രതികരിച്ചു. ഇതു സംബന്ധിച്ച് ആം ആദ്മി പാര്‍ട്ടിയിലും ട്വന്റി – 20യിലും ധാരണ ആയിട്ടുണ്ട്. സഖ്യത്തില്‍ വലുത് ആര് ചെറുത് ആര് എന്ന മത്സരം ഇല്ലെന്നും അധികാരതര്‍ക്കം ഉണ്ടാവുകയില്ലെന്നും സാബു എം ജേക്കബ് പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ട്വന്റി – 20 പ്രസിഡന്റായ സാബു എം ജേക്കബ് ഇന്ന് മാധ്യമങ്ങളെ കാണുന്നുണ്ട്.
കഴിഞ്ഞ ദിവസം കിഴക്കമ്പലത്ത് നടന്ന പൊതുപരിപാടിയില്‍ ട്വന്റി – 20യുമായി ചേര്‍ന്ന് ആം ആദ്മി പാര്‍ട്ടി കേരളത്തില്‍ നാലാം മുന്നണി പ്രഖ്യാപിച്ചിരുന്നു. ‘ജനസംഗമം’ പരിപാടിയില്‍ എഎപി ദേശിയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായാ അരവിന്ദ് കെജ്രിവാള് നേരിട്ടെത്തിയാണ് ‘ജനക്ഷേമ മുന്നണി’ പ്രഖ്യാപനം നടത്തിയത്. കേരളത്തിലെ നാല് കോടി ജനങ്ങളുടെ സഖ്യമാണിതെന്നും ഇത് കേരളത്തെ മാറ്റിമറിക്കുമെന്നും കെജ്രിവാള് പറഞ്ഞിരുന്നു.
നാലാം മുന്നണി പ്രഖ്യാപനത്തിനു പിന്നാലെ ജനക്ഷേമ മുന്നണി കോണ്‍ഗ്രസിനു ഭീഷണി അല്ലെന്ന പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന് രംഗത്തെത്തി. തൃക്കാക്കരയില്‍ സഖ്യത്തിന്റെ നിലപാടില്‍ പ്രതീക്ഷയുണ്ടെന്ന് സുധാകരന് പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
അതെസമയം തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക് കടന്നു. ഡോ. ജോ ജോസഫിന്റെ വാഹന പ്രചാരണം ഇന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് ഉദ്ഘാടനം ചെയ്യും. ഉമ തോമസിന്റെ ഇന്നത്തെ പ്രചാരണം കെ സുധാകരനാണ് ഉദ്ഘാടനം ചെയ്യുന്നത്. എന്‍ഡിഎയുടെ തെരെഞ്ഞെടുപ്പ് ഓഫീസ് ഇന്ന് പ്രവര്‍ത്തനം തുടങ്ങും. പി കെ കൃഷ്ണദാസ് ആണ് ഉദ്ഘാടനം ചെയ്യുക.
Content Highlight: New front by Twenty20 and AAP to announce its stand soon; Congress hopeful of the move.