തൃക്കാക്കരയിലെ ഇടത് സ്ഥാനാർത്ഥി; സഭ ഇടപെട്ടിട്ടില്ലെന്ന് ഡൊമിനിക് പ്രസന്റേഷൻ
തൃക്കാക്കരയിലെ ഇടത് മുന്നണി സ്ഥാനാർഥി നിർണയത്തിൽ സഭ ഇടപെട്ടുവെന്ന യുഡിഎഫ് പ്രചാരണത്തെ എതിർത്ത് കോൺഗ്രസ് നേതാവ് ഡൊമനിക് പ്രസന്റേഷൻ. ജോ ജോസഫിന്റെ സ്ഥാനാർഥിത്വത്തെ സഭയുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നും സ്ഥാനാർഥികളുടെ കാര്യത്തിൽ സഭ നേരിട്ട് ഇടപെടാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ നിശ്ചയിച്ച സ്ഥാനാർഥിയെ മാറ്റിയത് സഭയുടെ ഇടപെടൽ മൂലമാണന്നാണ് വ്യാപകമായി പ്രചരിപ്പിക്കുന്നത്. എന്നാൽ അതിന് കാരണം സിപിഐ എമ്മിനെകത്തുള്ള അഭിപ്രായ ഭിന്നതയാണ്. അതിലേക്ക് സഭാ നേതൃത്വത്തെ വലിച്ചിഴക്കേണ്ടതില്ലെന്നും ഡൊമിനിക് പ്രസന്റേഷൻ പറഞ്ഞു. സ്ഥാനാർഥി നിർണയത്തിൽ ഇടപെടുന്നത് സഭയുടെ രിതിയല്ലെന്നും അത്തരത്തിൽ വരുന്ന വാർത്തകളെ അവഗണിക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
Content Highlight: No interference by Syro Malabar Catholic Diocese in left candidate selection at Thrikkakara, says ex Congress MLA Dominic Presentation.