വീണ്ടും മുന്നോട്ട് കുതിച്ച് സ്വർണ്ണം

ഇന്ന് സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന് 70 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 9470 രൂപയായി വര്‍ധിച്ചു. ഒരു പവന് സ്വര്‍ണത്തിന് 560 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്നലെ 75200 രൂപയില്‍ വ്യാപാരം നടത്തിയിരുന്ന സ്വര്‍ണം ഇന്ന് 75760 ലേക്ക് കുതിച്ചു. ഗ്രാമിലും പവനിലും സംസ്ഥാനത്ത് സ്വര്‍ണത്തിന് രേഖപ്പെടുത്തിയ എക്കാലത്തേയും ഉയര്‍ന്ന നിരക്കാണ് ഇന്നത്തേത്.
സ്വര്‍ണ വില ഇനിയും കുതിച്ച് കയറാൻ തന്നെയാണ് സാധ്യത. ഒരു കിലോ സ്വര്‍ണക്കട്ടിക്ക് വരെ അമേരിക്ക താരിഫ് ചുമത്തിയിട്ടുണ്ട്. ആഭരണമായി ഇപ്പോൾ സ്വര്‍ണം വാങ്ങുന്നവരെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് വില വര്‍ധനവ്. ഒരു പവന് സ്വര്‍ണാഭരണത്തിന് ഇന്നത്തെ വില അനുസരിച്ച് ചുരുങ്ങിയത് 80000 രൂപ ചെലവാകും. ജിഎസ്ടി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് എന്നിവയ്ക്ക് പുറമെ പണിക്കൂലി കൂടി ആഭരണത്തിന് കൊടുക്കേണ്ടി വരും. ആഭരണത്തിന്റെ ഡിസൈന്‍ ആണ് പണിക്കൂലി ശതമാനം നിശ്ചയിക്കുന്നത്.