പന്ന്യൻ രവീന്ദ്രന്റെ പേരിലുള്ള ഫൗണ്ടേഷൻ പിരിച്ചുവിടും
Posted On June 9, 2022
0
75 Views

സി പി ഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രന്റെ പേരിൽ പ്രവർത്തിക്കുന്ന ഫൗണ്ടേഷൻ പിരിച്ചുവിടാൻ തീരുമാനം. ഫൗണ്ടേഷന്റെ പ്രവർത്തനം നിർത്തണമെന്ന് സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് നിർദേശം നൽകിയിരുന്നു.
പി ആർ ഫൗണ്ടേഷൻ എന്ന പേരിലാണ് ഫൗണ്ടേഷന്റെ പ്രവർത്തനം. ഇത് പന്ന്യൻ രവീന്ദ്രൻ ഫൗണ്ടേഷൻ ആണെന്ന് വ്യക്തമായതോടെയാണ് നേതൃത്വം ഇടപെട്ടത്. ഇതിന്റെ രൂപീകരണത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും ചില സുഹൃത്തുക്കൾ ചേർന്നാണ് ഫൗണ്ടേഷൻ നടത്തുന്നതെന്നും പന്ന്യൻ രവീന്ദ്രൻ സി പി ഐ നേതൃത്വത്തെ അറിയിച്ചിരുന്നു.