സെക്രട്ടേറിയേറ്റിന് മുന്നില് ഭക്തര്ക്കൊപ്പം പൊങ്കാലയിട്ട് സമരക്കാരും
സെക്രട്ടറിയേറ്റിന് മുന്നില് ഭക്തർക്കൊപ്പം സമരക്കാരും പൊങ്കാലയിട്ടു. സിവില് പൊലീസ് ഓഫീസർ റാങ്ക് ഹോള്ഡേഴ്സ് കുടുംബാംഗങ്ങള്ക്കൊപ്പമാണ് സെക്രട്ടേറിയേറ്റിന് മുന്നില് പൊങ്കാല ഇട്ടത്.
കേരളത്തെ മദ്യത്തില് ര ക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മദ്യവിരുദ്ധ സമിതിയും പൊങ്കാല ഇട്ടു. കള്ളക്കേസില് കുടുക്കിയ പുരുഷന്മാർക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കേരള മെൻസ് അസോസിയേഷനും പൊങ്കാല ഇട്ടു.
അതേസമയം, മീശ പാതിവടിച്ചു, പുല്ലു തിന്നു, പിന്നെ ഉപ്പുകല്ലില് നിന്നു, സമരം 13 ദിവസം കഴിഞ്ഞിട്ടും സിവില് പൊലീസ് ഓഫീസർ ഫ്രണ്ട് ലിസ്റ്റ് ഉദ്യോഗാർത്ഥികളോട് സർക്കാർ മുഖം തിരിക്കുകയാണ്.13,975 പേരുള്ള ലിസ്റ്റില് നിന്ന് നിയമനം ലഭിച്ചത് 3,019 പേർക്ക് മാത്രം. ലിസ്റ്റിന്റെ കാലാവധി ഇനി 48 ദിവസം മാത്രം ആയതോടെ 10956 ഉദ്യോഗാർത്ഥികളുടെ സ്വപ്നം പൊലിയും. പലർക്കും പിന്നെ ജോലിക്കുള്ള പ്രായപരിധിയും കടക്കും.
സെക്രട്ടേറിയേറ്റിന് മുന്നിലെ ചുട്ടുപൊള്ളുന്ന റോഡില് ഉദ്യോഗാർത്ഥികള് മുട്ടിലിഴഞ്ഞിട്ടും സർക്കാർ ചർച്ചയ്ക്ക് വിളിച്ചിട്ടില്ല.സർക്കാർ പ്രതിനിധികള് തലങ്ങും വിലങ്ങും സമരത്തിന് മുന്നിലൂടെ പോകുമ്ബോഴും തങ്ങളെ അവഗണിക്കുകയാണെന്ന് ഉദ്യോഗാർത്ഥികളുടെ ആരോപണം