‘എസ്എസ്എല്‍സി പരീക്ഷ ഫലം ജൂണ്‍ 15ന് മുന്‍പ് പ്രഖ്യാപിക്കും’: മന്ത്രി വി ശിവന്‍കുട്ടി
ജൂണ്‍ 15ന് മുമ്പ് എസ്എസ്എല്‍സി പരീക്ഷ ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മാര്‍ച്ച് 31ന് ആണ് എസ്എസ്എല്‍സി പരീക്ഷ തുടങ്ങിയത്. മേയ് ആദ്യം മൂല്യനിര്‍ണയം ആരംഭിച്ച് അവസാനത്തോടെ ഫലപ്രഖ്യാപനം നടത്തുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു. ബിയോളജി ഒഴുകെയുള്ള പരീക്ഷകള്‍ എളുപ്പമായിരുന്നു എന്നാണ് വിദ്യാര്‍ത്ഥികള്‍ പറഞ്ഞത്.
ഈ വര്‍ഷത്തെ എസ്എസ്എല്‍സിയില്‍ റെഗുലര്‍ വിഭാഗത്തില്‍ 4,26,999 വിദ്യാര്‍ത്ഥികളും പ്രൈവറ്റ് വിഭാഗത്തില്‍ 408 വിദ്യാര്‍ത്ഥികളുമാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത് മലപ്പുറത്താണ്.അധ്യയന വര്‍ഷം മുഴുവന്‍ ലഭിച്ചില്ലെന്ന പരിമിതി ഉണ്ടായെങ്കിലും നവംബര്‍ മുതല്‍ സ്കൂളുകളില്‍ നടന്ന ക്ലാസുകളും ആദ്യഘട്ടത്തിലെ ഓണ്‍ലൈന്‍ ക്ലാസുകളും സംശയനിവാരണവും മോഡല്‍ പരീക്ഷയുമെല്ലാം കുട്ടികള്‍ക്ക് വലിയ ആത്മവിശ്വാസം നല്കിയിട്ടുണ്ടായിരുന്നു.
Content Highlight: SSLC results to be declared before June 15.