‘തോപ്പുംപടിയിലെ വീട്ടില്‍ കോലും കൊണ്ടെത്തുന്നു:’ മാധ്യമങ്ങള്‍ക്കെതിരെ ക്ഷോഭിച്ചു വിഡി സതീശന്
മാധ്യമങ്ങള്‍ എല്‍ഡിഎഫിന് നല്കുന്ന പരിഗണന യുഡിഎഫിന് നല്‍കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. കഴിഞ്ഞ കുറെ ദിവസങ്ങളായി മാധ്യമങ്ങള്‍ കോണ്‍ഗ്രസ് നേതാക്കളുടെ പിന്നാലെ നടക്കുകയാണ്. തോപ്പുംപടിയിലെ ഒരു വീട്ടില്‍ എല്ലാ ദിവസവും മാധ്യമപ്രവര്‍ത്തകര്‍ എത്തുന്നു. കോണ്‍ഗ്രസില്‍ കൂട്ട കുഴപ്പമാണെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമം. അതു വേണ്ട. പലതും മാധ്യമങ്ങള്‍ക്കെതിരെ പറയേണ്ടിവരും. കോണ്‍ഗ്രസുക്കാരുടെ ക്ഷമ ദൗര്‍ബ്ബല്യമായി കാണരുത്. ഒരു തിരിച്ചു വരവിന് ശ്രമിക്കുകയാണ് യുഡിഎഫ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകുന്നതിന്റെ കാരണം മാധ്യമങ്ങള്‍ വാര്‍ത്ത ആക്കുന്നില്ലെന്നും സതീശന് കുറ്റപ്പെടുത്തി.
Content Highlight: VD Satheesan lashes out at media on Thrikkakara