കലക്ടര്‍ അവധി പ്രഖ്യാപിച്ചത് ഭാഗ്യമായി; തൃശൂരില്‍ യുപി സ്കൂളിന്റെ സീലിങ് തകര്‍ന്നുവീണു

തൃശൂര്‍ കോടാലിയിലെ യുപി സ്കൂളിൻറെ സീലിങ് തകര്‍ന്നുവീണു. ആർക്കും പരുക്കില്ല. കുട്ടികള്‍ അസംബ്ലി ചേരുന്ന ഓഡിറ്റോറിയത്തിന്റെ സീലിങ് ആണ് തകര്‍ന്നത്. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ജില്ലാ കലക്ടര്‍ ഇന്ന് തൃശൂര്‍ ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.
ഇന്ന് രാവിലെയാണ് സംഭവം. 54 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് 2023ല്‍ പണിത സീലിങ് ആണ് തകര്‍ന്നുവീണത്. ഷീറ്റിനടിയിലെ ജിപ്സം ബോര്‍ഡാണ് തകര്‍ന്ന് വീണത്. ഓഡിറ്റോറിയത്തിലുണ്ടായിരുന്ന ഫാനുകളും വീണു. അശാസ്ത്രീയമായ നിലയിലാണ് കെട്ടിടം പണിതിരിക്കുന്നതെന്ന് നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു.