വായ്പയുടെ ഗഡുക്കള്‍ അടച്ചില്ല; ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാര്‍ വീട്ടിലെത്തിയതിന് പിന്നാലെ കൊച്ചിയില്‍ 29കാരി വീടിനുളളില്‍ തൂങ്ങിമരിച്ചു
പെരുമ്ബാവൂരില്‍ യുവതിയെ വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഓടക്കാലി പുളിയാമ്ബിള്ളി മുഗള്‍ നെടുമ്ബുറത്ത് വീട്ടില്‍ വിഷ്ണുവിന്റെ ഭാര്യ ചാന്ദിനിയാണ് (29) മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയോടു കൂടിയായിരുന്നു സംഭവം. യുവതി ഒരു സ്വകാര്യ മൈക്രോ ഫിനാൻസ് സ്ഥാപനത്തില്‍ നിന്ന് പണം വായ്പയായി എടുത്തിരുന്നുവെന്നാണ് വിവരം. കഴിഞ്ഞ ദിവസം വായ്പയുടെ ഗഡുക്കള്‍ അടയ്ക്കേണ്ടതായിരുന്നു. ഇതില്‍ കുടിശികയും ഉണ്ടായിരുന്നു.
ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാരില്‍ ചിലർ ബുധനാഴ്ച ചാന്ദിനിയുടെ വീട്ടില്‍ വന്നിരുന്നതായി ബന്ധുക്കള്‍ പറയുന്നുണ്ട്. കുറുപ്പുംപടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.